ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ ബ്രസീല്‍

ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ. യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് മഞ്ഞപ്പട യോഗ്യതയ്ക്കരികെ എത്തിയത്.

ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് ബ്രസീല്‍ ഉറുഗ്വായെ തകര്‍ത്തത്. നിറഞ്ഞ് കളിച്ച സൂപ്പര്‍ താരം നെയ്മറും, രണ്ട് ഗോളുകള്‍ നേടി ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ റാഫീഞ്ഞോയുമാണ് കാനറികള്‍ക്ക് വമ്പന്‍ ജയമൊരുക്കിയത്.

ഒരു ഗോള്‍ നേടിയ നെയ്മര്‍ ബാര്ബോസയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ലൂയി സുവാരസാണ് ഉറുഗ്വായുടെ ആശ്വാസ ഗോള്‍ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News