അടുത്ത അൻപത് വർഷത്തേക്ക് രാജ്യത്തിന് ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണ്; വിവാദ പരാമർശവുമായി മോഹൻ ഭാഗവത്

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നയം കൊണ്ട് വരണം എന്ന ആവശ്യവുമായി ആർഎസ്എസ് സർവ് സംഘ് ചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ആർഎസ്എസ് നേതാവിൻ്റെ വിവാദ പരാമർശം. അടുത്ത അൻപത് വർഷത്തേക്ക് രാജ്യത്തിന് ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണ് എന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്.

ജനസംഖ്യാ വർദ്ധനവ് രാജ്യത്തിൻ്റെ വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന് ആശങ്ക സൃഷ്ടിക്കുന്നു എന്നും മോഹൻ ഭാഗവത് പറഞ്ഞു. ദേശീയ പൗരത്വ പട്ടിക ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആർഎസ്എസ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് മോഹൻ ഭാഗവതിൻ്റെ പ്രസ്താവന എന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News