ബഹ്റൈനില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ്

ബഹ്റൈനില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിച്ചു. വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ  വഴി ഗ്രീൻ ഷീൽഡ്  സ്റ്റാറ്റസുള്ളവരുടെ ക്വാറന്റീൻ  നിബന്ധനയിലാണ് ബഹ്റൈൻ ഇളവ് വരുത്തിയത്  . ഈ വിഭാഗങ്ങളിലുള്ളവർ കൊവിഡ് രോഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ ഇനി മുതൽ ക്വാറന്റീനിൽ പോകേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ പുറത്തുവിട്ടത്.

ഒക്ടോബർ 15 മുതൽ പുതിയ ഇളവ് പ്രാബല്യത്തിൽ വരും. ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് രോഗികളുമായി സമ്പർക്കമുണ്ടായാൽ ക്വാറന്റീൻ വേണ്ടതില്ലെങ്കിലും രണ്ട് തവണ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. രോഗിയുമായി സമ്പർക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആർ പരിശോധന നടത്തേണ്ടത്. ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് ഇന്ന് മുതൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇന്നലെ വരെ രോഗിയുമായി സമ്പർക്കം സ്ഥിരീകരിച്ചവർക്ക് ബാധകമാവില്ല.

അതേസമയം ഗ്രീൻ ഷീൽഡ് സ്റ്റാറ്റസില്ലാത്തവർ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. ഒപ്പം ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആർ പരിശോധന നടത്തുകയും വേണമെന്ന് ടാസ്‍ക് ഫോഴ്‍സ് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News