ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുൽ അഗർവാളിന് ഒന്നാം റാങ്ക്

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഒക്ടോബർ 3-നാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തിയത്. മൃദുൽ അഗർവാളിനാണ് ഒന്നാം റാങ്ക്. 360-ൽ 348 മാർക്കാണ് പ്രവേശന പരീക്ഷയിൽ മൃദുൽ കരസ്ഥമാക്കിയത്. കാവ്യ ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 286 മാർക്കാണ് കാവ്യ പരീക്ഷയിൽ നേടിയിരിക്കുന്നത്. 1,41,699 വിദ്യാർഥികൾ ഈ വർഷം ഐഐടി പ്രവേശന പരീക്ഷയെഴുതി, അതിൽ 41,862 പേരാണ് യോഗ്യത നേടിയിരിക്കുന്നത്.

ജൂലൈ 3-ന് നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് ഈ വർഷം വിദേശ രാജ്യങ്ങളിൽ പരീക്ഷ നടത്തിയിരുന്നില്ല. എന്നാൽ ഇവർക്ക് ഇന്ത്യയിൽ നിന്ന് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News