വിദ്യാര്‍ത്ഥിയെ മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിച്ചും ചവിട്ടിയും അധ്യാപകന്‍; ദൃശ്യങ്ങള്‍ പുറത്ത്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. തമിഴ്‌നാട് ചിദംബരത്തെ സ്‌കൂളിലാണ് സംഭവം.

വിദ്യാര്‍ത്ഥിയെ നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. സഹപാഠികളാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.

ഇതോടെ അധ്യാപകന്‍ സുബ്രഹ്മണ്യനെ പട്ടികജാതി -പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അറസ്റ്റു ചെയ്തതായി കൂടല്ലൂര്‍ എസ്.പി എസ് ശക്തി ഗണേശനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാരജാകാത്തതാണ് അധ്യാപകന്‍ മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് സൂചന. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അധ്യാപകനെതിരെ ജനരോഷമുയര്‍ന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here