ബാധയൊഴിപ്പിക്കലിന്റെ പേരില്‍ ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ബാധയൊഴിപ്പിക്കലിന്റെ പേരില്‍ ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതി മരിച്ചു. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് ദാരുണ സംഭവം നടന്നത്. ‘ടൈംസ് നൗ’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രവാദിയും ബന്ധുക്കളുമാണ് യുവതിയെ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. രാമില സോളങ്കി എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ ഭര്‍ത്താവുമൊന്നിച്ച് നവരാത്രി ആഘോഷിക്കാന്‍ പോയിരുന്നു.

അവിടെനിന്ന് ഇവര്‍ തുള്ളാന്‍ തുടങ്ങി. യുവതിയുടെ ശരീരത്തില്‍ ഉഗ്രമായ ബാധകേറിയതാണെന്നും ഒഴിപ്പിച്ച് തരാമെന്നും മന്ത്രവാദിയായ രമേഷ് സോളങ്കി കുടുംബത്തെ വിശ്വസിപ്പിച്ചു. കൂടി നിന്നവരോട് യുവതിയെ അടിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. അടിക്കാത്തവരെ യുവതി കൊല്ലുമെന്നും ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ യുവതിയെ വിറക് കൊള്ളികൊണ്ടും ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. മന്ത്രവാദിയായ രമേഷ് സോളങ്കിക്ക് പുറമെ, വെര്‍സി സോളങ്കി, ഭാവേഷ് സോളങ്കി, അര്‍ജുന്‍ സോളങ്കി, മനു സോളങ്കി എന്നിവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here