യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയിലെ ദിബ്ബ എല്‍ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്‍ച രാത്രി പ്രാദേശിക സമയം 9.14നായിരുന്നു ഭൂചലനം.

1.19 തീവ്രതയാണ് നാഷണല്‍ സീസ്‍മിക് നെറ്റ്‍വര്‍ക്ക് രേഖപ്പെടുത്തിയത്. പ്രദേശത്ത് ചെറിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ ഹജര്‍ പര്‍വത മേഖലകളില്‍ ഇടയ്‍ക്കിടയ്ക്ക് ഇത്തരം ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News