സ്വദേശിവത്കരണം കടുപ്പിച്ച് ഒമാന്‍; ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു

സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റ ഭാഗമായി ഒമാനില്‍ ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍, പാരാമെഡിക്കല്‍, ഭരണ വിഭാഗത്തിലേക്ക് നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. ഭരണ, സാങ്കതികവിദ്യ വിഭാഗങ്ങളിലേക്ക് 176 സ്വദേശികളെ നിയമിച്ചു. എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ വിഭാഗവും ഇതില്‍ ഉള്‍െപ്പടും.

133 സ്വദേശികളെ മെഡിക്കല്‍ അസിസ്റ്റന്റ് വിഭാഗത്തിലാണ് നിയമിച്ചത്. ആരോഗ്യ മന്ത്രാലയത്തില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിന്റ ഭാഗമായി തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് തൊഴില്‍ പരിശീലനത്തിനായി 610 സ്വദേശികളെയും നിയമിച്ചു. മന്ത്രാലയത്തിന്റെ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതപ്പെടുത്തുന്നതാണ് ഈ നിയമനങ്ങള്‍.

മന്ത്രാലയത്തിന്റ ചില വിഭാഗങ്ങളില്‍ 100 ശതമാനം സ്വദേശിവത്കരണം നടത്തിയതായും പ്രസ്താവനയില്‍ പറയുന്നുണ്ട്. ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം മലയാളികള്‍ അടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കും. അടുത്തിടെ നേഴ്‌സിങ് മേഖലയില്‍ സ്വദേശിവത്കരണം നടത്തിയത് കാരണം നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News