ഇന്നത്തെ സ്പെഷ്യല്‍; ഇറച്ചി പത്തിരി

മിക്കവർക്കും അറിയാവുന്നതും, ഏറെ പ്രിയമേറിയതുമായ വിഭവമാണ് കണ്ണൂർ സ്പെഷ്യൽ ഇറച്ചി പത്തിരി. രുചിയേറും ഇറച്ചി പത്തിരി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ;

ബീഫ് – 250 ഗ്രാം
സവാള – 2 എണ്ണം (മീഡിയം )
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക്‌പൊടി – 1 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
പച്ചമുളക് – 3 എണ്ണം
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

മാവ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ;

ഗോതമ്പ്‌പൊടി – 1/2കപ്പ്‌
മൈദ – 1 കപ്പ്‌
റവ – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം;

ബീഫ് അല്പം മഞ്ഞൾ ചേർത്ത് വേവിച്ച് മിന്‍സ് ചെയ്ത് എടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയതിന് ശേഷം അതിലേക്ക് ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.

നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. യോജിപ്പിച്ചതിന് ശേഷം മിൻസ് ചെയ്ത് വെച്ചിരിക്കുന്ന ബീഫും , ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇതിൽ മല്ലിയില ചേർത്ത് മിക്സ്‌ ചെയ്ത് തീ ഓഫ്‌ ചെയ്യാം.

മൈദയും ഗോതമ്പ്‌പൊടിയും, റവയും കൂടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള ഉരുളകളാക്കി വലിയ പൂരികളായി പരത്തിയെടുക്കുക. ഇതിനെ 2 ആയി മുറിച്ചു ഓരോന്നിന്റെയും നടുവിൽ മസാല വെച്ച് നേർ പകുതിയായി മടക്കി അരിക് വശം ഇഷ്ടാനുസരണം മടക്കി അല്ലെങ്കിൽ ഒട്ടിച്ചെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here