വിവാഹദിവസം 60 കിലോ സ്വർണം അണിഞ്ഞ് നടക്കാൻ പോലുമാകാതെ വധു; ചിത്രങ്ങൾ വൈറൽ

വിവാഹദിവസം വധു സ്വർണാഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങുന്നത് മിക്ക രാജ്യങ്ങളിലും പതിവാണ്. അങ്ങനെ ധരിക്കുന്നത് ഐശ്വര്യസൂചകമായി കാണുന്ന ചില സംസ്കാരങ്ങളുമുണ്ട്. എന്നാൽ,ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നടന്ന ഒരു വിവാഹം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

വധുവായി യുവതി അറുപതു കിലോയോളം ഭാരം വരുന്ന ആഭരണങ്ങൾ ധരിച്ച് വിവാഹ വേദിയിലെത്തി സകലരെയും ഞെട്ടിച്ചു കളഞ്ഞത്. നെക്ലേസുകളുടെയും വളകളുടെയും കമ്മലുകളുടെയും രൂപത്തിലാണ് ഇത്രയും സ്വർണ്ണം യുവതി ധരിച്ചത്.

പ്രദേശത്തെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ഭാവി ഭർത്താവ് വിവാഹത്തിന് തനിക്കു നൽകിയ സമ്മാനമാണിത് എന്നായിരുന്നു യുവതിയുടെ വിശദീകരണം. ഇത്രയും ഭാരം വഹിക്കേണ്ടി വന്നതുകൊണ്ട് നടക്കാൻ പ്രതിശ്രുത വരന്റെ സഹായം തേടേണ്ടി വന്നു യുവതിക്ക്. ഈ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം , ഇത്തരം ആർഭാടങ്ങൾ ഒഴിവാക്കിക്കൂടെ, മറ്റുവരെ സഹായിച്ചൂടെ തുടങ്ങി ധാരാളം വിമർശനങ്ങളും ഈ ഫോട്ടോയുടെ ചുവടെ കമന്റുകളായി പ്രത്യക്ഷപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News