ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി; അക്രമികളെ തേടിപ്പിടിച്ച്‌ ശിക്ഷിക്കുമെന്ന് ഷെയ്ക് ഹസീന

രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാപൂജാ ആഘോഷങ്ങൾക്കും എതിരേ ആക്രമണം നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി ബംഗ്ലാദേശ്. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെയാണ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ പ്രഖ്യാപനം.

ഏത് മതത്തിൽ വിശ്വസിക്കുന്നു എന്നത് പ്രസക്തമല്ല. കുറ്റവാളികളെ കണ്ടത്തി ശിക്ഷിക്കും. ഇത് സംബന്ധിച്ചിച്ച്‌ ഒരുപാട് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ദുർഗാപൂജാ ആശംസകൾ അറിയിച്ച ശേഷം ഹസീന ആവർത്തിച്ചു.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ ദുർഗാപൂജ ആഘോഷങ്ങൾക്കിടെ നാല് ക്ഷേത്രങ്ങൾ തകർത്തതിനേ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനേ തുടർന്ന് 22 ജില്ലകളിൽ അർധ സൈനിക വിഭാഗങ്ങളെ പ്രധാനമന്ത്രി ഷെയ്ക് ഹസീന വിന്യസിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel