കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സൗദി; ബസുകളിലും ട്രെയിനുകളിലും മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി

സൗദിയില്‍ ട്രെയിനുകളിലെയും ഇന്റര്‍സിറ്റി ബസുകളിലെയും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സര്‍വിസ് നടത്താന്‍ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചനയെ തുടര്‍ന്ന് പൊതുഗതാഗത അതോറിറ്റിയാണ് യാത്രക്കാരെ അനുവദിക്കാന്‍ തീരുമാനമെടുത്തത്.

ജിസാനും ഫര്‍സാന്‍ ദ്വീപിനുമിടയിലെ ബോട്ടുകളിലും മുഴുവന്‍ സീറ്റില്‍ യാത്രക്കാരെ അനുവദിക്കും. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ സ്വീകരിച്ചിരിക്കണമെന്നും വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇളവുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി.

തവക്കല്‍ന ആപ്പിലെ ആരോഗ്യനില പരിശോധിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, മാസ്‌ക് ധരിക്കുക, കൈകള്‍ അണുമുക്തമാക്കുക തുടങ്ങി പൊതുജനാരോഗ്യ അതോറിറ്റി അംഗീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ബസിലും ട്രെയിനിലും ബോട്ടിലും പാലിക്കുന്നത് തുടരണം.

ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമാണ് ബസുകളില്‍ ആളുകളെ കയറ്റാന്‍ അനുമതിയുണ്ടായിരുന്നത്. നിയന്ത്രണം നീക്കിയതോടെ കൂടുതലാളുകള്‍ക്ക് പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News