‘മോദിജിക്ക് അഭിനന്ദനം’; ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലായതിനെ പരിഹസിച്ച് കപിൽ സിബൽ

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്നിലേക്ക് പോയതിന് പിന്നാലെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് ‘മോദിജിക്ക് അഭിനന്ദനങ്ങൾ’ എന്നാണ് കപിൽ സിബലിൻറെ ട്വീറ്റ്.

ആഗോള പട്ടിണി സൂചികയിലെ വിവരങ്ങൾക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയെന്നും കപിൽ സിബലിന്റെ ട്വീറ്റ് ഓർമ്മിപ്പിക്കുന്നു.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിറകിലേക്കെത്തിയിരിക്കുകയാണ്. ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ട്‌ പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്‌.

അയൽരാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ്‌ ഇന്ത്യ. വിശപ്പ്‌ ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ട്‌.ചൈന, ബ്രസീൽ, കുവൈറ്റ് എന്നീ രാജ്യങ്ങൾ പട്ടികയിൽ ആദ്യ പതിനെട്ട് രാജ്യങ്ങളിലുൾപ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്.

നിലവിലെ സ്ഥിതി തുടർന്നാൽ 2030നകം പട്ടിണി കുറയ്ക്കാൻ സാധിക്കാത്ത പട്ടികയിൽ 47 രാജ്യങ്ങളുണ്ട്‌.കഴിഞ്ഞവർഷം ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. ഐറിഷ് ഏജൻസിയായ കൺസേൺ വേൾഡ്വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗൾ ഹൈൽഫും ചേർന്നാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. സൊമാലിയ, അഫ്‌ഗാനിസ്ഥാൻ, യെമൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ്‌ ഇന്ത്യയേക്കാൾ പിന്നിലുള്ളത്‌. പാകിസ്ഥാൻ (92), നേപ്പാൾ (76), ബംഗ്ലാദേശ്‌ (76) തുടങ്ങിയ അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മുന്നിലാണുള്ളത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here