ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് നാശമെന്ന് മോഹന്‍ ഭാഗവത്

ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. ഒടിടി വഴി പ്രദർശിപ്പിക്കുന്നവയുടെ ഉള്ളടക്കം സർക്കാർ നിയന്ത്രിക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. വിജയദശമി ദിനത്തിൽ ആർഎസ്എസ് ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോഹൻ ഭാഗവതിന്റെ ആഹ്വാനം.

‘ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി എന്താണ് കാണിക്കുന്നത് എന്നതിന് യാതൊരു നിയന്ത്രണവുമില്ല. സ്‌കൂൾ വിദ്യാർഥികളുടെ കയ്യിലെല്ലാം ഇപ്പോൾ മൊബൈൽ ഫോണുകളുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളെ കെട്ടഴിച്ചുവിട്ടാൽ ഇന്ത്യയ്ക്ക് നാശമുണ്ടാകും’ -മോഹൻ ഭാഗവത് പറഞ്ഞു.

നേരത്തെയും ആർഎസ്എസ് ഒടിടികൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് ആമസോൺ പ്രൈംവീഡിയോയിലെ ഉള്ളടക്കമെന്ന് ആർഎസ്എസ് അനുകൂല മാസികയായ ‘പഞ്ചജന്യ’ ആരോപിച്ചിരുന്നു.

‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’ എന്നാണ് ആമസോണിനെ പഞ്ചജന്യ വിശേഷിപ്പിച്ചത്. താണ്ടവ്, പതാൽലോക്, ദി ഫാമിലി മാൻ തുടങ്ങിയ സീരീസുകൾക്കെതിരെയും സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News