ചൂട് ചായക്കൊപ്പം നല്ല ഉഗ്രൻ പൊട്ടെറ്റോ മട്ടന്‍ കട്‌ലറ്റ്

അവശ്യസാധനങ്ങള്‍

മട്ടന്‍ കീമ-200ഗ്രാം
സവാള-1
ഉരുളക്കിഴങ്ങ്-2
കോണ്‍ഫ്‌ളോര്‍-1 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍ പച്ചമുളക്-32 കുരുമുളകുപൊടി-അര ടീസ്പൂണ്‍ വിനെഗര്‍-1 ടേബിള്‍സ്പൂണ്‍

ഉപ്പ് എണ്ണ മല്ലിയില ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് നല്ലപോലെ വഴറ്റണം. പിന്നീട് മട്ടന്‍ കീമ ഇതിലേക്ക് ചേര്‍ത്തിളക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ക്കണം. കുരുമുളകു പൊടി, ഉപ്പ്, ഗരം മസാല എന്നിവയും ചേര്‍ത്ത് ഇളക്കുക. ഇത് അടച്ചു വച്ചു വേവിയ്ക്കുക. വെന്ത് വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കുക.

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നല്ലപോലെ ഉടയ്ക്കുക. ഇത് വേവിച്ചു വച്ച മട്ടന്‍ മിശ്രിതത്തിലേക്കു ചേര്‍ത്തിളക്കാം. കോണ്‍ഫ്‌ളോര്‍ അല്‍പം വെള്ളത്തില്‍ കലര്‍ത്തി ഇതും ചേര്‍ത്തിളക്കുക. ഇതെല്ലാം ചേര്‍ത്തിളക്കുക. മിശ്രിതത്തില്‍ വെള്ളം അധികമാകാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം. ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഈ മിശ്രിതത്തില്‍ നിന്നും അല്‍പം വീതമെടുത്ത് കട്‌ലറ്റ് ആകൃതിയില്‍ പരത്തി വറുത്തെടുക്കണം. കട്‌ലറ്റ് ചൂടോടെ സോസ് ചേര്‍ത്തു കഴിയ്ക്കാം. പാചകം, നോണ്‍ വെജ്, സ്‌നാക്‌സ്, പൊട്ടെറ്റോ മട്ടന്‍ കട്‌ലറ്റ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News