നല്ല ചൂടൻ ചായക്കൊപ്പം നാടൻ പഴം നിറച്ചത് !!!

ചേരുവകള്‍

നേന്ത്രപ്പഴം- മൂന്നോ നാലോ എണ്ണം
തേങ്ങ ചിരകിയത്- ഒരു കപ്പ്
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്ക- ഒരു നുള്ള്
അണ്ടിപ്പരിപ്പ്- ആവശ്യത്തിന്
കിസ്മിസ്-ആവശ്യത്തിന്
ഗോതമ്പ് പൊടി- ഒരു കപ്പ്
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
എള്ള്- രണ്ട് ടീസ്പൂണ്‍
വെള്ളം
തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം നടുവേ നീളത്തില്‍ കീറി അതിനുള്ളിലെ അരി എടുത്തു മാറ്റുക. കീറിമ്പോള്‍ മറുഭാഗം കീറിപ്പോകാതെ ശ്രദ്ധിക്കുക തേങ്ങ പഞ്ചസാര എലക്കയും അണ്ടിപ്പരിപ്പും കിസ്മിസും ഒന്നിച്ചാക്കി ഇളക്കുക. ഈ കൂട്ട് പഴത്തിന്റെ ഉള്‍ഭാഗത്ത് നിറയ്ക്കുക ഗോതമ്പുപ്പൊടി പഞ്ചസാരയും എള്ളും മഞ്ഞള്‍പ്പെടിയും കൂടി വെള്ളമൊഴിച്ച് കട്ടിയില്‍ കലക്കുക. അതിനു ശേഷം ഒരു പരന്ന പാനില്‍ എണ്ണ ചുടാക്കി നേന്ത്രപ്പഴം ഈ മാവില്‍ മുക്കി കീറിയ വശം മുകളില്‍ വരത്തക വിധം എണ്ണയില്‍ മൊരിച്ച് എടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News