താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ നിര്‍ത്തിവെച്ച് കുവൈത്ത്

കുറച്ചു ദിവസങ്ങളായി തുടര്‍ന്ന് വന്നിരുന്ന താമസ നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്നവരെയും മറ്റ് നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ തിരിച്ചയക്കല്‍ കേന്ദ്രങ്ങള്‍ നിലവില്‍ നിറഞ്ഞതിനാലാണ് സുരക്ഷാ പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മന്ത്രാലയം വിവിധ പരിശോധന വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ പിടികൂടിയവരെ വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാതെ തല്ക്കാലം പരിശോധന തുടരേണ്ടതില്ലെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ പിടികൂടിയവരെ തിരിച്ചയക്കാന്‍ ആവശ്യമായ വിമാന സര്‍വീസുകളും ലഭ്യമല്ല എന്നതും പരിശോധന തല്ക്കാലം നിര്‍ത്തിവെക്കാന്‍ മന്ത്രാലയത്തെ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന സുരക്ഷാ ക്യാമ്പയിനില്‍ നിരവധി പേരാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here