കാണ്ഡഹാറിലെ പള്ളിയിൽ സ്ഫോടനം; 16 മരണം

അഫ്ഗാൻ നഗരമായ കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്‌ഫോടനം. സംഭവത്തിൽ 16 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പട്ടണത്തിന്റെ മധ്യഭാഗത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്.

പരിക്കേറ്റവരെ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.പൊട്ടിത്തെറിയുടെ വിശദാംശങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ടെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News