കാണ്ഡഹാര്‍ ബോംബാക്രമണം; മരണ സംഖ്യ 32 ആയി

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനടുത്ത് ഷിയാ പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. 53 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ഐഎസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജുമുഅ നമസ്‌കാരത്തിനിടയാണ് സ്‌ഫോടനമുണ്ടായത്. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി മൂന്നിലധികം പൊട്ടിത്തെറികളുണ്ടായതായിട്ടാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമീപത്തെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ജുമുഅ സമയമായതിനാല്‍ പള്ളിയില്‍ നൂറിലേറെ പേരുണ്ടായിരുന്നു. പള്ളിയുടെ അകത്ത് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News