കെ-റെയില്‍ വന്നാല്‍ പൊതുനിക്ഷേപം വര്‍ധിക്കും; എ വിജയരാഘവന്‍

കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ദേശീയ പാതക്കായി സ്വന്തം കെട്ടിടങ്ങള്‍ പൊളിച്ച് ആളുകള്‍ സ്ഥലം ഒഴിയുന്ന കാലം ആണിതെന്നും കെ റെയില്‍ അനേകം വര്‍ഷത്തേക്കുള്ള നിക്ഷേപം എന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഐഎംന്റെ പൊതുനിര്‍ദ്ദേശത്തിന് വിധേയമായ കാര്യങ്ങള്‍ തന്നെയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ എന്നും വിജയരാഘവന്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫിന്റെ സമീപനത്തെ വിമര്‍ശിച്ചും പദ്ധതി കൊണ്ട് കേരളത്തിലുണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ വിശദമാക്കുന്നതായിരുന്നു സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ വാര്‍ത്താസമ്മേളനം

യുഡിഎഫ് ന്റെ കാലത്തെ വികസനത്തിനും എല്‍ഡിഎഫ് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് വിഴിഞ്ഞം പദ്ധതി ചൂണ്ടികാട്ടി വിജയരാഘവന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പുനസംഘടന നീണ്ട് പോകുന്നതിനെയും വിജയരാഘവന്‍ പരിഹസിച്ചു. സംസ്ഥാനത്ത് സി പി ഐ എം ന്റെ 39779 ബ്രാഞ്ച് സമ്മേളനം പൂര്‍ത്തികരിച്ച് ലോക്കല്‍ സമ്മേളനത്തിലേക്ക് കടക്കുകയാണെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News