നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി; 4 പേര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഛത്തീസ്ഗഡ് ജാഷ്പൂരിലാണ് സംഭവം.

ദുര്‍ഗാപൂജയുടെ ഭാഗമായി ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യാന്‍ പുറപ്പെട്ട വിശ്വാസികള്‍ക്ക് ഇടയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഈസമയത്ത് വാഹനത്തിന് നൂറ് മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുതരമായി പരിക്കേറ്റ വിശ്വാസികളെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here