ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളും സ്ത്രീകളുമടക്കം 11 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളും സ്ത്രീകളുമടക്കം 11 പേര്‍ മരിച്ചു. ആറുപേരുടെ നില ഗുരുതരം. ഝാന്‍സിയില്‍ ഖനിയിലാണ് അപകടം. റോഡില്‍ നിലയുറപ്പിച്ച കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മധ്യപ്രദേശില്‍ നിന്നുള്ള 30 ഓളം പേര്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടമെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ശിവഹരി മീണ പറഞ്ഞു.

റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞ ട്രാക്ടറിന്റെ അടിയില്‍പെട്ടാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel