കൊവിഡ് നിയമ ലംഘനം; ഖത്തറില്‍ 259 പേരെ കൂടി അറസ്റ്റു ചെയ്തു

കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 259 പേരെ കൂടി അറസ്റ്റു ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 253 പേരെയാണ് പടികൂടിയത്. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറു പേരും അറസ്റ്റിലായി.

കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കര്‍ശന പരിശോധനകളാണ് അധികൃതര്‍ നടത്തി വരുന്നത്.

എല്ലാവരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുള്ളതാണ്. അതേസമയം, മാര്‍ക്കറ്റ്, എക്‌സിബിഷന്‍ എന്നിവടങ്ങള്‍ ഒഴികെയുള്ള തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News