ജയ് ഭീമിന്‍റെ ടീസര്‍ പുറത്തിറങ്ങി

സൂര്യയെ നായകനായി എത്തുന്ന ‘ജയ് ഭീമിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി . അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം. മലയാളി താരം ലിജോമോള്‍ ജോസ് വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ലിജോമോളുടേതെന്ന് ടീസര്‍ അടിവരയിടുന്നു. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ‘കൂട്ടത്തില്‍ ഒരുത്തന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News