പുല്‍വാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ പുല്‍വാമയിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ഷാഹിദ് ബാസിറിന് ഒക്ടോബര്‍ രണ്ടിന് കൊല്ലപ്പെട്ട പിഡിപി ഉദ്യോഗസ്ഥന്റെ വധത്തില്‍ പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം പൂഞ്ചിലെ നാര്‍ഗാസ് വനമേഖലയില്‍ ഇന്നലെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ ഇന്ന് വീരമൃത്യുവരിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ജവാനുമാണ് വീരമൃത്യു വരിച്ചത്.

കൊടുംവനത്തിലെ അതീവ ദൂഷ്‌കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. ഒക്ടോബര്‍ പത്തിന് പൂഞ്ചിലെ ദേര കി ഖലിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അന്ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജമ്മു പൂഞ്ച് രജൗരി ഹൈവേ അടച്ചിട്ടുണ്ട്. ആക്രമണം നടന്ന മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്.

കൂടുതല്‍ സൈനികരേയും ഇവിടേക്ക് നിയോഗിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഓഗസ്റ്റില്‍ നുഴഞ്ഞ് കയറിയവരാണിതെന്നും ഷോപ്പിയാനിലേക്ക് കടക്കാനാണ് ഇവരുടെ ശ്രമമെന്നും സൂചനയുണ്ട്. ഇതേ സംഘത്തില്‍പ്പെട്ട രണ്ട് ഭീകരരെ ഓഗസ്റ്റ് ആറിനും മറ്റൊരു ഭീകരനെ ഓഗസ്റ്റ് 19 നും സൈന്യം വധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News