കോണ്‍ഗ്രസ് പുനസംഘടനയിലെ പ്രതിഷേധവുമായി വനിതാ നേതാക്കള്‍: സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി നേതാക്കള്‍

കെപിസി പുനഃസംഘടനയില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യത്തെ ചൊല്ലി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് ശോഭാ സുധീഷ്. ഇഷ്ടക്കാര്‍ക്ക് മാത്രമെ സ്ഥാനമാനങ്ങള്‍ ലഭിക്കൂ എന്ന പഴയ അവസ്ഥ തന്നെയാണ് ഇപ്പോഴുമെന്ന് ശോഭാ സുധീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ശോഭാ സുധീഷിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കെപിസിസി പുനഃസംഘടനയില്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ വനിതാ പ്രാതിനിധ്യത്തെ ചൊല്ലി തര്‍ക്കം നടക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയുവാന്‍ കഴിഞ്ഞു.

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാറ്റങ്ങള്‍ ഉണ്ടാകും എന്ന് പറയുമ്പോഴും ചില നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് മാത്രമെ സ്ഥാനമാനങ്ങള്‍ ലഭിക്കു എന്ന പഴയ അവസ്ഥ തന്നെയാണ് ഇപ്പോഴും.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം, അതും പോരാഞ്ഞ് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് സംഘടനാ ചുമതല, കാലാകാലങ്ങളായി ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അധികാരങ്ങളും ചില വനിതകള്‍ കുറുക്ക് വഴികളിലൂടെ സ്വന്തമാക്കുന്നതിന് പിന്നില്‍ ചില ഉന്നത നേതാക്കളുടെ പങ്ക് വ്യക്തമാണ്.

ഈ പാര്‍ട്ടിയില്‍ കഴിവും പ്രവര്‍ത്തന പരിചയവുമുള്ള ധാരാളം വനിതകള്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് നേതൃത്വം അത്തരക്കാരെ പരിഗണിക്കുന്നില്ല?.

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി അംഗം, രണ്ട് തവണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി, ഡിസിസി എക്‌സിക്യൂട്ടീവ് അംഗം, പഞ്ചായത്ത് പ്രസിഡന്റ്, കെപിസിസി നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എന്നെപ്പോലുള്ളവരും വനിതകളാണെന്ന് നേതൃത്വത്തെ ഈ അവസരത്തിലെങ്കിലും ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ അത് ആത്മഹത്യപരമാണെന്ന് തോന്നിയതുകൊണ്ട് ഇത്രയും കുറിച്ചെന്ന് മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News