ഇന്ന് ലോക ഭക്ഷ്യ ദിനം: പട്ടിണിക്കണക്കില്‍ മുന്നിട്ട് ഇന്ത്യ

ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. വിശപ്പ് എന്ന മൂന്നക്ഷര വികാരത്തോടുള്ള സമരം.

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ 101 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനോടനുബന്ധിച്ച് വേണം നമുക്ക് ഈ ഭക്ഷ്യദിനത്തെ ഓര്‍മ്മിക്കാന്‍. വിശപ്പിന്റെ ആഗോള സൂചികയില്‍ നമ്മുടെ രാജ്യം പിന്നോട്ട് പോയി എന്നുള്ളത് ഏറെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

2020ലെ 94-ാം സ്ഥാനത്തുനിന്നും 2021-ല്‍ 101-ാം സ്ഥാനത്തേക്ക് നാം പിന്‍തള്ളപ്പെട്ടിരിക്കുകയാണ്. ആഗോള വിശപ്പ് സൂചികയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളില്‍ നാല് എണ്ണത്തില്‍ മൂന്നും അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ ഭക്ഷണ- ശാരീരിക – മാനസിക വികാസവുമായി
ബന്ധപ്പെട്ടുള്ളതാണ്.‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ നമ്മുടെ രാജ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.

അയൽസംസ്ഥാനക്കാരായ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും നേപ്പാളിനെയുമൊക്കെ കടത്തിവെട്ടി ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ101 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തി. റാങ്കിങ്ങിൽ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പിന്നിലാണ് ഇന്ത്യ.

രാജ്യത്തിന് അന്നം തന്ന് പട്ടിണിമാറ്റുന്ന കർഷകർ ഇന്ന് തെരുവിലാണ് എന്നതും പട്ടിണിസൂചികയെക്കുറിച്ചും ലോക ഭക്ഷ്യ ദിനത്തെപ്പറ്റിയും പറയുമ്പോൾ കൂട്ടിച്ചേർക്കേണ്ട ഒന്നാണ്. കൊവിഡ് വരുത്തിവെച്ച ആഘാതത്തിൽനിന്ന് മറ്റുരാജ്യങ്ങൾ കരകയറിവരുമ്പോഴും കേന്ദ്രസർക്കാരിന്റെ കരിപ്പിടിച്ച നയങ്ങൾ ഇന്ത്യയെ വീണ്ടും ദാരിദ്യത്തിന്റെ കയങ്ങളിലേയ്ക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.

കാർഷിക സംഘടന (എഫ്.എ.ഒ. – ഫുഡ് ആൻഡ്‌ അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ) നിലവിൽവന്നത്. ‘‘എല്ലായിടത്തും ഭക്ഷണമുണ്ടായിരിക്കട്ടെ (Let there be bread) എന്നർഥം വരുന്ന ലാറ്റിൻ വാക്കുകളായ ‘fiat panis’ എന്നതാണ് എഫ്.എ.ഒ.യുടെ ആപ്തവാക്യം.

എഫ്.എ.ഒ.യുടെ ജന്മദിനമായ ഒക്ടോബർ 16 ലോകഭക്ഷ്യദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത് 1979-ലാണ്. വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.

വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ലക്ഷ്യം.  ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റയും പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗം കണ്ടെത്താനുമുള്ള ബോധവല്‍ക്കരണം  കൂടിയാണ് ഈ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്.

ഭക്ഷണവിളകൾ നട്ട് പരിപാലിച്ച്, വിളവെടുത്ത് ഉത്പന്നമാക്കി മാറ്റി, അവ ഏതു വിധേനയും നമ്മളിലേക്ക് എത്തിക്കുന്ന ഈ ഫുഡ് ഹീറോസിനെ നന്ദി അർപ്പിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട് എഫ്.എ.ഒ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News