പേരൂർക്കടയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീടും സാധനങ്ങളും കത്തി നശിച്ചു

പേരൂർക്കടയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടും സാധനങ്ങളും കത്തി നശിച്ചു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി. പേരൂർക്കട ഇന്ദിരാ നഗറിലെ വാമദേവൻറെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ വീട്ടിലെ അംഗങ്ങൾ വ്യത്യസ്ത ഇടങ്ങളിലായിരുന്നു.

പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വീട്ടിലെ മറ്റ് ഉപകരണങ്ങളിലേക്കും തീപടർന്നു. വാമദേവനും മകൻ വിഷ്ണുവും സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം ചേർന്ന് തീയണച്ചു. ഫ്രിഡ്ജ് ഇരുന്ന ഹാളിലെ ഫാൻ, മറ്റ് ഉപകരണങ്ങൾ, ചുമർ, തറയിലെ ടൈൽ എന്നിവയെല്ലാം കത്തി നശിച്ചു. തീയണയ്ക്കാനായി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News