ദരിദ്രരാജ്യങ്ങൾ പലതും പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തുമ്പോള്‍ ഇന്ത്യ കൂടുതല്‍ മോശം അവസ്ഥയിലേക്ക് പോയതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് ചെറുതല്ല; ജോൺബ്രിട്ടാസ് എം പി

ഇന്ന് ഒക്ടോബർ16. ലോക ഭക്ഷ്യ ദിനം. ഈ ദിവസത്തിന്റെ ലക്‌ഷ്യം തന്നെ ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ്. ‘നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, 2030 ഓടെ വിശപ്പ് രഹിത ലോകം സാധ്യമാണ്”എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനത്തിന്റെ മുദ്രാവാക്യം. ഈ വാക്യത്തെ ഇന്നലെ നമുക്ക് മുന്നിലേക്ക് വന്ന ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ റാങ്കിങ്ങുമായി ചേർത്ത് വായിക്കുകയാണ് ജോൺബ്രിട്ടാസ് എം പി.

2020-ലെ 94-ാം സ്ഥാനത്ത് നിന്നും ഇന്ത്യയെ 101-ാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പങ്ക് ചെറുതല്ല എന്നദ്ദേഹം പറയുന്നു. ജനകീയ ഹോട്ടലും, അതിജീവന കിറ്റും, സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റും,കാര്യക്ഷമമായ പൊതുവിതരണമേഖലയുമെല്ലാം ഉള്ളത് കൊണ്ട് കേരളത്തിന് ആശങ്കയില്ലെങ്കിൽ പോലും നമ്മുടെ രാജ്യത്തിൻറെ അവസ്ഥയെ പറ്റിയാണ് ജോൺ ബ്രിട്ടാസ് എം പി കുറിക്കുന്നത്.

ജോൺബ്രിട്ടാസ് എം പിയുടെ വാക്കുകളിലേക്ക്..

വിശക്കുന്നവരെ ചേർത്ത് നിർത്തി അന്നമൂട്ടുന്നതാണ് ഉദാത്തമായ ഭരണ നൈപുണ്യം. മഹാമാരികാലത്ത് ജനകീയ ഹോട്ടലും ഭക്ഷ്യകിറ്റുമൊക്കെ കേരളം സാർവത്രിക നയമാക്കിയപ്പോൾ ഇവിടെ നെറ്റിചുളിച്ചവരുണ്ട്. അവരുടെയൊക്കെ കണ്ണ് തുറപ്പിക്കുന്നതാണ് ഇന്നലെ പുറത്തു വന്ന പട്ടിണി സൂചിക.

2021ലെ പുതിയ പട്ടികയില് 116 രാജ്യങ്ങളില് ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ വര്ഷത്തെ 94-ാം സ്ഥാനത്തു നിന്നാണ് ഇന്ത്യ 7 സ്ഥാനങ്ങള് പിന്നോട്ട് പോയത്. ദരിദ്രരാജ്യങ്ങൾ പലതും പട്ടികയില് സ്ഥാനം മെച്ചപ്പെടുത്തുമ്പോള് ഇന്ത്യ കൂടുതല് മോശം അവസ്ഥയിലേക്ക് പോയതില് കേന്ദ്ര സര്ക്കാരിന്റെ പങ്ക് ചെറുതല്ല.

ഇന്ത്യയിലെ പട്ടിണി കുത്തനെ വര്ദ്ധിച്ചു എന്ന് ഐറിഷ് ഏജന്സിയായ കണ്സേണ് വേള്ഡൈ്വഡും ജര്മ്മന് സംഘടനയായ വെല്റ്റ് ഹംഗള് ഹൈല്ഫും ചേര്ന്ന് പട്ടിക തയ്യാറാക്കി പറയുമ്പോൾ പതിവുപോലെ സ്റ്റാറ്റിസ്റ്റിക്സിനെ തള്ളുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. വസ്തുതകള് വിശകലനം ചെയ്തിട്ടില്ല, മതിയായ പഠനം പ്രസാധകര് നടത്തിയില്ല എന്നൊക്കെ പറയുമ്പോൾ നമ്മൾ എത്തി നിൽക്കുന്നത് വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലാണ് എന്ന് ഓർക്കുക. ഇന്ത്യയില് വര്ധിച്ചുവരുന്ന പട്ടിണിയുടെ അളവ് ഭയപ്പെടുത്തുന്നതാണ്. 2030 വിശപ്പ് രഹിത ലോകം എന്ന ഇന്നത്തെ ഭക്ഷ്യദിന മുദ്രാവാക്യത്തോട് നീതി പുലർത്താനാകുമോ ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News