ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപെടുത്തിയ സംഭവത്തിൽ കൊല്ലം കോൺഗ്രസ് ജനറൽസെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു.

506,ഹോസ്പിറ്റല്‍ ആക്ട്,294 ബി. വകുപ്പുകൾ പ്രകാരമാണ് കാഞ്ഞിരവിള അജയകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, ശാസ്താംകോട്ട ആശുപത്രി ആക്രമണത്തില്‍ ഏഴു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്ടുത്തു.

ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ , യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിതിൻ കല്ലട എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് കേസ്.

ഡോ.എം.ഗണേഷിനെ മർദിച്ചതിലും ആശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ഒപി ബഹിഷ്കരിച്ച് ആശുപത്രി ജീവനക്കാരുടെ സമരം തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News