സാഫ് കപ്പ് ഫുട്ബോൾ ; ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും

സാഫ് കപ്പ് ഫുട്ബോളിൽ കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങും. നേപ്പാളാണ് എതിരാളി. നേപ്പാൾ ആദ്യമായാണ് ഫെെനലിൽ കടക്കുന്നത്. ഇന്ത്യ ഏഴുതവണ ചാമ്പ്യന്മാരായിട്ടുണ്ട്.

ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് മത്സരം. അവസാന മത്സരത്തിൽ മാലിദ്വീപിനെ തോൽപ്പിച്ചാണ് ഫെെനൽ ഉറപ്പാക്കിയത്.ഇഗർ സ്റ്റിമച്ചിനുകീഴിൽ ആദ്യകിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇരട്ടഗോൾ നേടിയ സുനിൽ ഛേത്രിയാണ് ഫെെനലിലേക്ക് നയിച്ചത്.

രാജ്യാന്തര ഫുട്ബോളിൽ 79 ഗോൾ തികച്ച ഛേത്രിക്ക് ഒരെണ്ണംകൂടി നേടിയാൽ അർജന്റീന താരം ലയണൽ മെസിക്കൊപ്പമെത്താം. 123 മത്സരങ്ങളിൽ നിന്ന് രാജ്യത്തിനായി 79 ഗോളുകൾ നേടി പട്ടികയിൽ ആറാം സ്ഥാനത്താണ് മുപ്പത്തിയെട്ടുകാരനായ ഛേത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News