കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച് തന്നെയല്ല തിരയേണ്ടത്; എഐസിസി ആസ്ഥാനത്തേക്കാണ് ടോര്‍ച്ചടിക്കേണ്ടതെന്ന് പിവി അൻവർ എംഎൽഎ

തന്നെ തിരഞ്ഞല്ല കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച് നടക്കേണ്ടതെന്നും എഐസിസി ആസ്ഥാനത്തേക്കാണ് ടോര്‍ച്ചടിക്കേണ്ടതെന്നും പിവി അൻവർ എംഎൽഎ.

”കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെ.സി.വേണുഗോപാല്‍. വെറുതെ പറയുക അല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. ഗോവയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും മന്ത്രിസഭ രൂപീകരിക്കുന്നതിന് തടസ്സമായത് കെ.സി.വേണുഗോപാലാണ്. പഞ്ചാബും കോണ്‍ഗ്രസിന് നഷ്ടമായി കൊണ്ടിരിക്കുന്നു”, അദ്ദേഹംപറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ഏല്‍പ്പിച്ച ഏജന്റായി പ്രവര്‍ത്തിക്കുകയാണ് കെ.സി.വേണുഗോപാലെന്നും അന്‍വര്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News