ചില മാധ്യമങ്ങൾ അൻവറിനെ വേട്ടയാടുന്നു, നിയമസഭാ ചട്ടങ്ങൾ അനുസരിച്ചാണ് അൻവർ പ്രവർത്തിക്കുന്നത്: എ വിജയരാഘവൻ

ചില മാധ്യമങ്ങൾ അൻവറിനെ വേട്ടയാടുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. നിയമസഭാ ചട്ടങ്ങൾ അനുസരിച്ചാണ് അൻവർ പ്രവർത്തിക്കുന്നതെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് തിരക്കുകൾക്കിടയിൽ അൻവർ തിരിച്ചെത്തിയത്. വിവാദമാക്കേണ്ടതോ ചർച്ച ചെയ്യേണ്ടതോ ആയ കാര്യമല്ല. നിയമസഭാ ചട്ടങ്ങൾ അനുസരിച്ചാണ് അൻവർ പ്രവർത്തിക്കുന്നതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

ചില മാധ്യമങ്ങൾ അൻവറിനെ വേട്ടയാടുന്നു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം വരുമ്പോൾ അൻവറിനെ വിമർശിക്കുന്നത് ശീലമാണ്. വാർത്ത കുറയുമ്പോൾ ചില മാധ്യമങ്ങളും ഇതു ചെയ്യുന്നുവെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here