മലയിൻകീഴ് കുഴുമം ശ്രീ ആദിപരാശക്തി ക്ഷേത്രത്തിൽ മോഷണം; പൊലീസ് അന്വേഷണം ആരംഭിച്ചു

മലയിൻകീഴ് കുഴുമം ശ്രീ ആദിപരാശക്തി ക്ഷേത്രത്തിൽ മോഷണം. രാവിലെ 5 മണിക്ക് നട തുറക്കാൻ എത്തിയപ്പോഴാണ് ശ്രീകോവിലിൻ്റെ പൂട്ട് പൊളിച്ചതായി കാണുന്നത്. വിഗ്രഹത്തിലുണ്ടായിരുന്ന സ്വർണമാല, 20-ൽ കൂടുതൽ സ്വർണപ്പൊട്ട്, കാണിക്കവഞ്ചിയിലുണ്ടായിരുന്ന പണം എന്നിവ നഷ്ടപ്പെട്ടു. ഇതിനു പുറമെ പൂജ വച്ചിരുന്ന ടു വീലർ താക്കോലുകൾ, അക്കൗണ്ട് പാസ് ബുക്ക്, കുറച്ച് ദക്ഷിണയായി കിട്ടിയ പണം എന്നിവ നഷ്ടപ്പെട്ടു. സംഭവത്തിൽ മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News