കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആർക്കും പട്ടിണി കിടക്കേണ്ടി വന്നില്ല; മുഖ്യമന്ത്രി

കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആർക്കും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ​ദി ഹിന്ദു ദിനപത്രവുമായി ചേർന്ന് തിരുവനന്തപുരത്ത് ഭക്ഷ്യവകുപ്പ് സംഘടിപ്പിക്കുന്ന ഫുഡ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരിയിൽ നിത്യ വരുമാനക്കാർ പട്ടിണിയിലായതായും മുഖ്യമന്ത്രി പറഞ്ഞു . ആരും പട്ടിണി കിടക്കരുതെന്ന് സർക്കാർ തീരുമാനിച്ചു.കൊവിഡ് കാലത്ത് ആർക്കും പട്ടിണി കിടക്കേണ്ടി വന്നില്ല. ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ തുടങ്ങിയ കേരളത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചൺ ദേശീയ ശ്രദ്ധയാകർഷിച്ചു.

കേരളം സ്വീകരിച്ച നിലപാട് രാജ്യവും ലോകവും ശ്രദ്ധിച്ചു. ഭക്ഷണം കൃത്യമായി ലഭിക്കാത്തത് ഭൗർഭാഗ്യകരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയം , കാലവർഷക്കെടുതി,കൊവിഡ് എന്നിവ പച്ചക്കറി ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു.എന്നാൽ പച്ചക്കറി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ജനകീയ ക്യാംപെയിൻ നടത്തിയ കാര്യവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ഭക്ഷ്യോൽപ്പാദത്തിൽ കേരളത്തെ എങ്ങനെ സ്വയപര്യാപ്ത സംസ്ഥാനമാക്കി ഉയർത്താം എന്ന ഗൗരവതരമായ ചർച്ചയാണ് കോൺക്ലേവ് മുന്നോട്ട് വെയ്ക്കുന്നത്. ഭക്ഷ്യോൽപ്പാദന മേഖലയിലെ വിദഗ്ധരും പ്ലാനിംഗ് ബോർഡ് അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. മന്ത്രിമാരായ ജി. ആർ അനിൽ , വി എൻ വാസവൻ , അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ ,സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു എന്നിവരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News