ചെമ്പകമംഗലത്ത് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് നാല് പേർക്ക് പരിക്ക്

ചെമ്പകമംഗലത്ത് കൈലത്തുകോണത്ത് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് നാല് പേർക്ക് പരിക്ക്.കൈലാത്തുകോണത്ത് പ്രിജിത ഭവനിൽ ബിനുകുമാർ, ഭാര്യ സജിത മക്കളായ അഭിജിത്ത് (9)അഭിത (12) എന്നിവർക്കാണ് പരിക്ക് പറ്റിയത്.

ശക്തമായ മഴയിൽ രാത്രി 12 മണിയോടു കൂടി ഇവർ കിടന്നുറങ്ങിയ മുറിയുടെ മൺ ചുമർ ഇടിഞ്ഞ് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു . നിലവിളി കേട്ട് ഓടി എത്തിയ അയൽവാസികളാണ് വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിയത്.

കുടുംബം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.നേരത്തെ ലൈഫ് പദ്ധതി വഴി വീടിന് മംഗലപുരം പഞ്ചായത്തിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സംഭവമറിഞ്ഞ് റവന്യു ഉദ്യോഗസ്ഥർ സ്ഥലതെത്തി. കുടുംബത്തെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News