കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍

ആലപ്പുഴ ജില്ലയില്‍ നിലവിലുണ്ടായിരുന്ന യെല്ലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി മാറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജലാശയങ്ങളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. കുട്ടികളും മുതിര്‍ന്നവരും വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കണം. ശിക്കാര വള്ളങ്ങള്‍ സർവ്വീസ് നടത്തുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . 34 കുടുംബങ്ങളിലെ 111 പേരാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News