ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം; സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം സംസ്ഥാന വ്യാപകമായി ഏർപ്പാടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവഴി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും . വർഫ്രം ഹോമെന്ന പുതിയ രീതിക്കനുസരിച്ച് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുവാക്കളുടെ സ്വപ്നമായ നോളജ് എക്ണോമി വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തിനനുസരിച്ച് ജോലി രീതികൾ മാറികൊണ്ടിരിക്കുകയാണ്. വർക്ക് ഫ്രം ഹോം എന്ന സമ്പ്രദായമെല്ലാം അതിൽ ചിലത് മാത്രം. ഇത്തരം മാറ്റങ്ങളെ അവസരങ്ങളായി കണ്ട് പുത്തൻ അവസരമൊരുക്കുന്ന പദ്ധതിയാണ് നോളജ് എക്ണോമി. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വിപുലമായി യുവാക്കളിലേക്കെത്തിക്കാനാണ് ഡി.വൈ.എഫ്.ഐ ശിൽപ്പശാല സംഘടിപ്പിച്ചത്. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം എന്ന രീതിയിൽ തൊഴിൽ ലഭിക്കുന്നതിനായി പോർട്ടൽ തയ്യാറാക്കി. വിദേശ തൊഴിൽ ദാതാക്കളെ അടക്കം കൊണ്ടുവരും. ഇത്തരത്തിൽ യുവാക്കൾക്ക് പെട്ടന്ന് ജോലി ലഭിക്കാനാവശ്യമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. സമാനമായ രീതിയിൽ തന്നെ പഠനത്തിനാവശ്യമായ പദ്ധതികളും നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here