മംഗളുരു കെസി റോഡ് ദേശീയ പാതയിൽ ബൈക്ക് അപകടം; കുമ്പള സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കർണാടകയിലെ മംഗളുരു കെസി റോഡ് ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുമ്പള സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. 22 വയസുള്ള കെ പ്രജിത്ത്, 24 വയസുള്ള കൃഷ്ണപ്രസാദ് എന്നിവരാണ് മരിച്ചത്.

മംഗളുരുവിൽ പോയി മടങ്ങിവരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കെ സി റോഡിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇരുവരും നിർമ്മാണത്തൊഴിലാളികളും അയൽക്കാരുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here