സംസ്ഥാനത്ത് നിലവിൽ പ്രളയ സാധ്യത ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇടുക്കി അണക്കെട്ടിലെ ബ്ലൂ അലേർട്ട് സാങ്കേതികം മാത്രമാണെന്നും ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലന്നും മന്ത്രി ആലുവയിൽ പറഞ്ഞു. അനാവശ്യമായ ആശങ്ക വേണ്ട. സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആറ് ജില്ലകളിലാണ് റെഡ് അലേർട്ട് നിലനിൽക്കുന്നത്. ജില്ലാകലയിൽ സ്പെഷ്യൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.