മഴ ശക്തം; ശബരിമല തീർത്ഥാടകർക്ക് ജാഗ്രത നിർദേശം

ശബരിമല തീർത്ഥാടനം നാളെ മുതല്‍ ആരംഭിക്കുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. സംസ്ഥാനത്തിനകത്ത് നിന്നും , പുറത്തു നിന്നും ധാരാളം തീർത്ഥാടകര്‍ എത്തിച്ചേരാനുള്ള സാധ്യത മുൻകൂട്ടികൊണ്ടും റെഡ് അലെര്‍ടിനെ കുറിച്ചുള്ള അഞ്ജത നിമിത്തവും പലരും ശബരിമല പാതയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ നദികളിലും, കടവുകളിലും കുളിക്കാനായി ഇറങ്ങാന്‍ സാധ്യത ഉള്ളതിനാല്‍
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ശബരിമല പാതയില്‍ ഇത്തരം സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍
ഒരു കാരണവശാലും ഇറങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും പത്തനംതിട്ടജില്ലകളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ് അറിയിച്ചു.

പാലിക്കേണ്ട നിർദേശങ്ങൾ :

1. അപകടകരങ്ങളായ കടവുകളിലും മറ്റും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഇറിഗേഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുതെണ്ടാതാണ്.

2. നദികളിലും, കടവുകളിലും കുളിക്കാനായി ഇറങ്ങുന്നത് നിരോധിച്ച വിവരം തീർത്ഥാടകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി (വിവിധ ഭാഷകളില്‍ ഉള്‍പ്പടെ ) മൈക്കിലൂടെ അറിയിപ്പ് നല്‍കുന്നതിനു പൊലീസ്, അഗ്നി രക്ഷാവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ നടപടി സ്വീകരിക്കേണ്ടതാണ്.

3. വന മേഖലയില്‍ അറിയിപ്പ് നല്‍കുന്നതിനു ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.

4. ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പു വരുത്തുന്നതിനായി പൊലീസ്, വനം വകുപ്പ് എന്നിവര്‍ പ്രത്യേക പട്രോള്ളിംഗ് ടീമിനെ നിയോഗിക്കേണ്ടതാണ്.

5. പമ്പയിലും പരിസര പ്രദേശങ്ങളിലും ഇക്കാര്യം ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍,  പൊലീസ്, ഡുട്ടി മജിസ്ട്രേറ്റ് എന്നിവര്‍ ഉറപ്പു വരുതെണ്ടാതാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News