കനത്ത മഴ; മലമ്പുഴ ഡാം തുറന്നു

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുടര്‍ന്നു. ശക്തമായ മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. രാവിലെ മുതല്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററായി ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്.

അതേസമയം പരമാവധി സംഭരണ ശേഷിയില്‍ ജലനിരപ്പ് എത്തിയതിനെ തുടര്‍ന്ന് ആളിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നു. ചിറ്റൂര്‍ ഇറിഗേഷന്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് മുഴുവന്‍ ഷട്ടറുകളും തുറന്ന വിവരം അറിയിച്ചത്. 1050 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 049.65 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News