രണ്ടാം തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേട്ടത്തില്‍ ജയസൂര്യ

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരം.വെള്ളം കലാമൂല്യമുള്ള ചിത്രമാണെന്നും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ജയസൂര്യ പ്രതികരിച്ചു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിനു വേണ്ടി ബിജു മേനോന്‍ മാലിക്, ട്രാന്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനു വേണ്ടി ഫഹദ് ഫാസില്‍, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ,ഫോറന്‍സിക് ചിത്രത്തിലെ പ്രകടനത്തിനു വേണ്ടി ടൊവിനോ തോമസ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടന്‍ കാറ്റഗറിയില്‍ കടുത്ത മത്സരം കാഴ്ചവെച്ചത്

നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്‌സണ്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍.

ദേശീയ ചലച്ചിത്ര പുരസ്‌കാര മാതൃകയില്‍ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാര്‍ഡ് വിലയിരുത്തിയത്. അവാര്‍ഡിനായി സമര്‍പ്പിച്ച എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചിരുന്നതിനെ തുടര്‍ന്ന് വരുന്ന ആദ്യത്തെ അവാര്‍ഡ് നിര്‍ണയമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News