സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ അന്നാ ബെന്‍

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്നാ ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. കപ്പേള ചിത്രത്തിനാണി് അന്ന ബെന്നിന് പുരസ്‌കാരം ലഭിച്ചത്.

മികച്ച നടിക്കുള്ള കാറ്റഗറിയില്‍ കടുത്ത മത്സരമാണ് നടന്നത്. സുരഭി ലക്ഷ്മി- ജ്വാലാമുഖി, ശോഭന-വരനെ ആവശ്യമുണ്ട്, നിമിഷ സജയന്‍ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, പാര്‍വതി തിരുവോത്ത് വര്‍ത്തമാനം, സംയുക്ത മേനോന്‍- വെള്ളം, വൂള്‍ഫ് എന്നിങ്ങനെയായിരുന്നു മത്സരാര്‍ത്ഥികളും സിനിമകളും

കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും അധ്യക്ഷന്മാരായ രണ്ട് പ്രാഥമിക വിധിനിര്‍ണയ സമിതി എണ്‍പതുചിത്രങ്ങള്‍ കണ്ട് രണ്ടാംറൗണ്ടിലേക്കു നിര്‍ദേശിച്ച ചിത്രങ്ങളില്‍ നിന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്‌സണ്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍.

ദേശീയ ചലച്ചിത്ര പുരസ്‌കാര മാതൃകയില്‍ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാര്‍ഡ് വിലയിരുത്തിയത്. അവാര്‍ഡിനായി സമര്‍പ്പിച്ച എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചിരുന്നതിനെ തുടര്‍ന്ന് വരുന്ന ആദ്യത്തെ അവാര്‍ഡ് നിര്‍ണയമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News