ഗ്രേറ്റ് ആയി ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’; മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ജിയോ ബേബി ഈ ചിത്രത്തിലൂടെ കരസ്ഥമാക്കി.

നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചു വളര്‍ന്ന നവദമ്പതികളുടെ ഏതാനും ദിവസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കേരളത്തില്‍ നിന്നുള്ള ആഗോള മലയാളം ഒടിടി ഫ്ളാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്.

കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും അധ്യക്ഷന്മാരായ രണ്ട് പ്രാഥമിക വിധിനിര്‍ണയ സമിതി എണ്‍പതുചിത്രങ്ങള്‍ കണ്ട് രണ്ടാംറൗണ്ടിലേക്കു നിര്‍ദേശിച്ച ചിത്രങ്ങളില്‍ നിന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്സണ്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍.

ദേശീയ ചലച്ചിത്ര പുരസ്‌കാര മാതൃകയില്‍ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാര്‍ഡ് വിലയിരുത്തിയത്. അവാര്‍ഡിനായി സമര്‍പ്പിച്ച എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചിരുന്നതിനെ തുടര്‍ന്ന് വരുന്ന ആദ്യത്തെ അവാര്‍ഡ് നിര്‍ണയമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News