പുരസ്‌കാര തിളക്കത്തില്‍ അയ്യപ്പനും കോശിയും; ആഹ്ലാദം പങ്കുവയ്ക്കാന്‍ സച്ചിയില്ല

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടി ‘അയ്യപ്പനും കോശിയും’. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും സച്ചിയാണ്.

എന്നാല്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം, സംസ്ഥാന പുരസ്‌കാര തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ അതു കാണാന്‍ സച്ചിയില്ല. സച്ചിയുടെ മരണത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു നല്ല തിരക്കഥാകൃത്തിനെയും സംവിധായകനെയുമാണ്. എങ്കിലും അയ്യപ്പനും കോശിയും പുരസ്‌കാരത്തിന്റെ പെരുമയിലെത്തുമ്പോള്‍ പ്രേക്ഷക മനസ്സുകളില്‍ സച്ചി വീണ്ടും നിറയുകയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്‍ ജയസൂര്യയും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അന്നാ ബെന്നുമാണ്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News