പെരുമഴയത്തും രക്ഷാപ്രവർത്തനത്തിനായി ഔദ്യോഗികവാഹനം വിട്ടുകൊടുത്ത് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ ജയരാജ്

പെരുമഴയത്തും രക്ഷാപ്രവർത്തനത്തിനായി ഔദ്യോഗികവാഹനം വിട്ടുകൊടുത്ത് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ ജയരാജ്. ആശുപത്രിയിൽ എത്തിയ പൂർണ്ണഗർഭിണിയായ സ്ത്രീയും അവരുടെ ഒപ്പം എത്തിയ അമ്മയും നിർത്താതെ പെയ്യുന്ന മഴയിൽ വാഹനമൊന്നും ലഭിക്കാതെ വിഷമിക്കുന്ന കാഴ്ച കണ്ട കാഞ്ഞിരപ്പള്ളി എംഎൽഎയും സംസ്ഥാന ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ് തന്റെ ഔദ്യോഗിക വാഹനത്തിൽ കുടുംബത്തെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അയച്ചത്.

അതേസമയം, വെള്ളം കയറിയ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും കനത്ത ജാഗ്രത നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് അധികൃതർ നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News