എനിക്ക് കിട്ടിയ അവാര്‍ഡ് സച്ചി സാറിന് സമര്‍പ്പിക്കുന്നു;സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം

51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി നഞ്ചിയമ്മ. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം നേടിയത്

തനിയ്ക്ക് കിട്ടിയ പുരസ്‌കാരം സച്ചി സാറിന്റെ ആത്മാവിന് സമര്‍പ്പിക്കുന്നുവെന്ന് നഞ്ചിയമ്മ പറഞ്ഞു. ഈ അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകുമെന്നും നഞ്ചിയമ്മ പറഞ്ഞു.

തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണമായ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും നഞ്ചിയമ്മ കൂട്ടിച്ചേര്‍ത്തു.

നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്‌സണ്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍.

ദേശീയ ചലച്ചിത്ര പുരസ്‌കാര മാതൃകയില്‍ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാര്‍ഡ് വിലയിരുത്തിയത്. അവാര്‍ഡിനായി സമര്‍പ്പിച്ച എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചിരുന്നതിനെ തുടര്‍ന്ന് വരുന്ന ആദ്യത്തെ അവാര്‍ഡ് നിര്‍ണയമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News