ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ

മഴ ശക്തമായതിനെ തുടർന്ന് ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടൽ. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. ഹൈറേഞ്ചിൽ ശക്തമായ മഴ തുടരുകയാണ്. മഴയെ തുടർന്ന് വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നത്.

അതേസമയം, കൊക്കയാർ പൂവഞ്ചിയിൽ അഞ്ച് വീടുകൾ ഒഴുകിപ്പോയി. അഞ്ചു പേരെ കാണാതായാതായാണ് വിവരം. കൊക്കയാർ മുക്കുളത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മുക്കുളത്ത് 17 പേരെയാണ് രക്ഷപ്പെടുത്തിയത്.

വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News