മഴക്കെടുതി; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം 20 മുതൽ ആരംഭിക്കും

സംസ്ഥാനത്തെ പോളിടെക്‌നിക്കുകൾ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് ഒക്ടോബർ 20ലേക്ക് മാറ്റിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. 19 വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. നവംബർ ഒന്ന് മുതലാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുക.

അതേസമയം, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുൾപൊട്ടലുണ്ടായി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിജില്ലകൾക്ക് പുറമെ പാലക്കാടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel